കുവൈത്ത് : നീണ്ട 34 വർഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ചു നാട്ടിലേക്ക് പോവുന്ന കുവൈത്ത് കേരള മുസ്ലിം അസോസിയേഷൻ മംഗഫ് ബ്രാഞ്ച് വൈസ് പ്രസിഡന്റ് എറണാകുളം ജില്ലയിലെ കോതമംഗലം സ്വദേശി നൗഷാദ് സാഹിബിന് കെ. കെ. എം. എ മംഗഫ് ബ്രാഞ്ച് ഊഷ്മളമായ യാത്ര യായപ്പ് നൽകി.
കെ.കെ എം.എ കേന്ദ്ര പ്രസിഡന്റ് കെ ബഷീർ അദ്ദേഹത്തിന് ബ്രാഞ്ചിന്റെ ഉപഹാരം സമ്മാനിച്ചു മംഗഫ് ബ്രാഞ്ച് പ്രസിഡന്റ് സുബൈർ പാറ്റയിൽ ആദ്യക്ഷം വഹിച്ചു കേന്ദ്ര – സോൺ നേതാക്കളായ സംസം അബ്ദുൽ റഷീദ്, ടി കെ റഫീഖ്, ബ്രാഞ്ച് മുൻ പ്രസിഡന്റ് അബ്ദുൽ റഷീദ് മറ്റു ബ്രാഞ്ച് നേതാക്കൾ ആശംസകൾ നേർന്നു സംസാരിച്ചു ജനറൽ സെക്രട്ടറി ഗഫൂർ ഉള്ളൂർ സ്വാഗതവും അഷ്റഫ് മൂസ നന്ദിയും പറഞ്ഞു
Leave Your Comment