കുവൈത്ത് കേരള മുസ്ലിം അസോസിയേഷൻ അബ്ബാസിയ ബ്രാഞ്ച് സംഘടിപ്പിച്ച “സ്നേഹ കൂടാരം പിക്നിക് 2025” ഒരു കുടുംബമേളയായി മാറി. മാപ്പിളപ്പാട്ടിന്റെ താള മേളകൾക്കൊപ്പം ആടിയും പാടിയും ഉല്ലസിച്ചും രണ്ട് പകലും ഒരു രാത്രിയും കൊട്ടി പാട്ട്, കുട്ടികളുടെയും, കുടുംബിനികളും പങ്കെടുത്ത സ്പെഷൽ ഗൈയിംസ്, വടംവലി, വിവിധ മത്സരങ്ങൾ എന്നിവ കൊണ്ട് ശ്രദ്ധേയമായി. മിസ്റ്റർ ലൈറ്റ് ഗ്രാൻഡ് പ്രൈസ്, ലുലു എക്സ് ചേഞ്ച്, ചെട്ടിനാട് എന്നീ കമ്പനികൾ സ്പോൺസർ ചെയ്ത സമ്മാന പൊതികൾ ആസ്വാദക മനസുകളിൽ ആവേശം പകർന്നു.അബ്ബാസിയ ബ്രാഞ്ച് ബ്രാഞ്ച് ഷാഫി ഷാജഹാൻ നേതൃത്വം കൊടുത്ത അബ്ബാസിയ ബ്രാഞ്ച് ഇവന്റ് ടീം പരിപാടികൾ നിയന്ത്രിച്ചു.
സ്നേഹ കൂടാരം പിക്നിക്ന്റെ ഉൽഘാടനം കെ.കെ.എം.എ.ഫർവാനിയ സോൺ മുൻ പ്രസിഡന്റ് വി. കെ. നാസ്സർ നിർവഹിച്ചു. അബ്ബാസിയ ബ്രാഞ്ച് പ്രസിഡന്റ് എൻജിനീയർ അബ്ദുൽ റഷീദ് അദ്ധ്യക്ഷം വഹിച്ചു കെ.കെ.എം.എ കേന്ദ്ര ചെയർമാൻ എ. പി. അബ്ദുൽ സലാം, കേന്ദ്ര ട്രഷറർ മുനീർ കുനിയ, ഫർവാനിയ സോൺ പ്രസിഡന്റ് പി. പി. പി. സലീം കേന്ദ്ര ഭാരവാഹികൾ, വിവിധ സോൺ, ബ്രാഞ്ച് നേതാക്കൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. അബ്ബാസിയ ബ്രാഞ്ച് ജനറൽ സെക്രട്ടറി അബ്ദുൽ കരീം സ്വാഗതവും, ട്രഷറർ സർജ്ജാദ് നന്ദിയും പറഞ്ഞു.
Leave Your Comment