കെ.കെ.എം എ. വയനാട് ജില്ലാ വിദ്യാഭ്യാസ അവാർഡ് വിതരണം ചെയ്തു.
കുവൈത്ത് – കേരള മുസ്ലിം അസോസിയേഷൻ അംഗങ്ങളുടെ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്കുള്ള അവാർഡ് വിതരണം കമ്പളക്കാട് കെൽട്രോൺ വളവിന് സമീപമുള്ള സ്പോർട്ട്സ് ക്ലബ്ബിൽ വെച്ച് വിതരണം ചെയ്തു.
കോഴിക്കോട് ജില്ലാ പ്രസിഡന്റ് എം.കെ. മുസ്തഫയുടെ അദ്ധ്യക്ഷതവഹിച്ചു വയനാട് – കണിയാമ്പറ്റ പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി കെ.വി. രജിത ഉദ്ഘാടനം നിർവഹിച്ചു. കെ.കെ.എം എ സംസ്ഥാന ജനറൽ സിക്രട്ടറി അബ്ദുൽ റസാഖ് മേലടി മുഖ്യ പ്രഭാഷണം നടത്തി. സാമൂഹ്യ പ്രവർത്തകനും കെ.കെ.എം. എ. വയനാട് ജില്ലാ കോഓഡിനേറ്ററുമായ മുനീർവയനാടിനെ ചടങ്ങിൽ ആദരിച്ചു വേദിക്ക് ആശംസകൾ നേർന്ന് കൊണ്ട് ജ : നൂരിഷ ( വൈസ് – പ്രസിസ്റ്റൻ്റ് കണിയാമ്പറ്റ പഞ്ചായത്ത് ) താരിഖ് കടുവൻ ( വ്യാപാര വ്യവസായി യൂണിറ്റ് സിക്രട്ടറി ) യു.എ. ബക്കർ ( ഓർഗനൈസിംങ്ങ് സിക്രട്ടറി ) എന്നിവർ സംസാരിച്ചു.
കെ.കെ.എം.എ . കുവൈറ്റ് – സിറ്റി ബ്രാഞ്ച് പ്രസിഡൻ്റ് ശറഫുദ്ധീൻ വള്ളിൽ സ്വാഗതവും, മുനീർ വയനാട് നന്ദിയും പറഞ്ഞു.
Leave Your Comment