ആസ്റ്റർ മിംസ് ഡയറക്ടർ എം.സലാഹുദ്ധീന്‍ കെ.കെ.എം.എ സ്വീകരണം
കുവൈത്തിൽ ഹസ്വ സന്ദർശനത്തിനായി എത്തിയ ആസ്റ്റർ മിംസ് ഡയറക്ടറും,മലബാർ ഗോൾഡ് ഡയറക്ടർ ബോർഡ് അംഗവുമായ എഞ്ചിനീയർ എം.സലാഹുദ്ധീന്‍ കെ.കെ.എം.എ സ്വീകരണം നൽകി. സാൽമിയ സിംമ്സ് സ്കൂളിൽ വെച്ച് നടന്ന ചടങ്ങിൽ കെ.കെ.എം.എ ജനറൽ സെക്രട്ടറി ബി.എം ഇഖ്ബാൽ സ്വാഗതം പറഞ്ഞു. പ്രസിഡണ്ട് കെ.ബഷീർ അദ്ധ്യക്ഷത വഹിച്ചു. കെ.കെ.എം.എ വൈസ് ചെയർമാൻ ഇബ്രാഹിം കുന്നിൽ എഞ്ചിനീയർ സലാഹുദ്ധീനെ സദസ്സിന് പരിചയപ്പെടുത്തി. കെ.കെ.എം.എ സെൻട്രൽ കമ്മിറ്റി അംഗങ്ങൾ ചേർന്ന് സലാഹുദ്ധീൻ സാഹിബിന് മൊമെൻ്റോ നൽകി ആദരിച്ചു.
പ്രവാസികൾ ആരോഗ്യ പരിപാലനത്തിൽ പ്രത്യേകം ശ്രദ്ധിക്കണമെന്നും, സമയ ബന്ധിതമായി ആരോഗ്യ പരിശോധനകൾ നടത്തണമെന്നും അദ്ദേഹം ഉപദേശിച്ചു. കെ.കെ.എം.എ മെംബർമാർക്കുള്ള കൂടുതൽ ആനുകൂല്യങ്ങൾ അദ്ദേഹം ചടങ്ങിൽ പ്രഖ്യാപിച്ചു. മലബാർ ഗോൾഡ് കൺട്രി ഹെഡ് അഫ്സൽ ഖാൻ ആശംസ അർപ്പിച്ചു. സുൽഫിഖർ എം.പി നന്ദി പറഞ്ഞു.
പരിപാടിയുടെ കൂടുതൽ ഫോട്ടോകൾക്കായി താഴെ കാണുന്ന ലിങ്കു ക്ലിക്ക് ചെയ്യുക:
Leave Your Comment