
സജീവ സംഘടനാ പ്രവർത്തകർക്ക് സംഘടനാ പ്രവർത്തനങ്ങളും, ഉത്തരവാദിത്തങ്ങളും കൂടുതൽ പരിചയപ്പെടുത്തി കൊടുക്കുക എന്ന ഉദ്ദേശത്തോടെ കുവൈത്ത് കേരള മുസ്ലിം അസോസിയേഷൻ “ കൊളീജിയം 2025 ” എന്ന പേരിൽ പ്രവർത്തക സംഗമം സംഘടിപ്പിച്ചു.വഫറ റിസോർട്ടിൽ വെച്ച് നടന്ന സംഗമത്തിൽ ഈസ സാൽമിയ പ്രാർത്ഥനയും ജോയിന്റ് കൺവീനർ ജാഫർ.പി.എം. സ്വാഗതവും പറഞ്ഞു. പോഗ്രാം കൺവീനർ ശറഫുദ്ധീൻ ഓ.പി അധ്യക്ഷതയും കെ.കെ.എം.എ. കേന്ദ്ര ചെയർമാൻ എ. പി. അബ്ദുൽ സലാം ഉൽഘാടനവും നിർവഹിച്ചു.
വിവിധ സെക്ഷനുകളിൽ കേന്ദ്ര പ്രസിഡന്റ് കെ.ബഷീർ, വൈസ് ചെയർമാൻ ഇബ്രാഹിം കുന്നിൽ, വർക്കിംഗ് പ്രസിഡന്റ് എച്.എ. ഗഫൂർ എന്നിവർ വിഷയങ്ങൾ അവതരിപ്പിച്ചു. സംഘടന സാമ്പത്തിക സംവിധാനവും, പ്രവർത്തനവും കേന്ദ്ര ട്രഷറർ മുനീർ കുനിയ വിവരിച്ചു.
കൂടെയുള്ളവരെ കേൾക്കാനുള്ള വിശാല മനസ്സ്, ചുമതല വഹിക്കുന്ന പ്രവർത്തന മേഖലയെ കുറിച്ച് ആഴത്തിലുള്ള അറിവ് ,വിനയം, സഹാനുഭൂതി,ക്ഷമ,ഉത്തരവാദിത്തങ്ങൾ, കൂടെയുള്ളവരോടുള്ള നിരുപാധിക സ്നേഹം, നല്ല വാക്കുകൾ കൊണ്ടും സൗമ്യമായ ഇടപെടൽ കൊണ്ടും അണികളെ ആകർഷിക്കുക തുടങ്ങി നേതാവിന് ഉണ്ടായിരിക്കേണ്ട വിവിധ ഗുണങ്ങൾ പരിശുദ്ധ ഖുർആന്റെയും,ഹദീസിന്റെയും,നബി ചര്യയുടെയും,മഹാന്മാരുടെ ചരിത്രത്തിന്റെയും വെളിച്ചത്തിൽ വിശദീകരിച്ച് കൊണ്ട് ഒ. പി. ശറഫുദ്ധീൻ മുഖ്യ പ്രഭാഷണം നടത്തി.
വിവിധ വിഷയങ്ങളിലെ ചർച്ചകളിൽ കെ.ടി.റഫീഖ്,നയീം ഖാദിരി,എഞ്ചിനീയർ ഫൈസൽ, മുഖ്താർ ജലീബ്, റഹൂഫ് മെഹബൂല, ജംഷീദ് കൊയിലാണ്ടി, ഇസ്മായിൽ അബു ഹലീഫ, നൂറുദ്ധീൻ സബ്ഹാൻ, ഹബീബ്റഹ്മാൻ സാൽമിയ, ഷമീർ മെഹബൂല, നബീൽ മംഗഫ് എന്നിവർ പങ്കെടുത്തു.
കേന്ദ്ര സി. എ. ഫ്. ഒ സയ്യിദ് റഫീഖ്, കേന്ദ്ര ജനറൽ സെക്രട്ടറി ബി. എം. ഇക്ബാൽ എന്നിവർ ആശംസ അർപ്പിച്ചു.കൂടാതെ മുതിർന്ന നേതാക്കളായ, കെ.സിദ്ദിഖ്, പി.കെ. അക്ബർ സിദ്ദിഖ്, എൻ. എ.മുനീർ, അബ്ദുൽഫത്താഹ് തയ്യിൽ എന്നിവർ നാട്ടിൽ നിന്നും ഓൺലൈൻ വഴി ആശംസകൾ നേർന്നു.
റിക്രീയേഷൻ പരിപാടി അഹമ്മദ് കല്ലായി നിയന്ത്രിച്ചു. നയീം കാദിരി, ഫൈസൽ സബ്ഹാൻ എന്നിവർ പ്രസന്റേഷൻസ് തയ്യാറാക്കി.കെ.സി റഫീഖ്,ശരീഫ് പി.എം,സലീം പി.പി.പി. ഹാരിസ് പി.എം. ലത്തീഫ് ഷെദിയ,ഇസ്മായിൽ അബു ഹലീഫ, ഗഫൂർ ഉള്ളൂർ, നിജാസ് ഫഹഹീൽ, നിയാദ് ഫിന്താസ്, അസിസ് മഹ്ബൂല, നസീർ ഫിന്താസ്,നാസർ എം.ടി, ഷറഫുദ്ധീൻ വള്ളി, സജ്ബീർ എന്നിവർ പരിപാടിക്കുള്ള ഒരുക്കങ്ങൾ നടത്തി.
സുൽഫിഖർ.എം.പി ആങ്കറിങ്ങ് നടത്തി.
കേന്ദ്ര വൈസ് പ്രസിഡന്റ് നൗഫൽ എ.ടി നന്ദി പറഞ്ഞു.







Leave Your Comment