
പുതുകാലത്തിന്റെ മോഡിയല്ല, ദാരിദ്ര്യവും, പട്ടിണിയും നിറഞ്ഞ ഭൂത കാലത്ത് നിന്നും, ഇന്നീ പരിമളം പരത്തുന്ന കാലത്തിലേക്ക് ജീവിതം പരിവർത്തനം നടത്തിയതിൽ പൂർവ്വീകരുടെ കഠിന പരിശ്രമം ഉണ്ടെന്ന് പുതിയ തലമുറ മനസ്സിലാക്കണമെന്ന് കുറുക്കോളി മൊയ്തീന് എം.എല്‍.എ പറഞ്ഞു. തിരൂര്‍ മുനിസിപ്പല്‍ സാംസ്കാരിക സമുച്ചയത്തില്‍ നടന്ന കുവൈത്ത് കേരള മുസ്ലിം അസോസിയേഷന് വിദ്യാഭ്യാസ സ്കോളര്‍ഷിപ്പ് 2025 വിതരണം ഉദ്ഘാടനം ചെയ്ത് കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ന് പുതു തലമുറ ഉന്നതമായ വിദ്യാഭാസവും, ബിരുദവും കൊണ്ട് കടല്‍ കടന്ന് ജോലികൾ നേടുമ്പോൾ, കപ്പൽ കയറിയും, അനേകം ദിവസങ്ങൾ യാത്ര ചെയ്തും,പ്രതികൂല സാഹചര്യങ്ങളോട് മല്ലിട്ടും പുൻപേ കടന്നു പോയവർ ചെയ്ത ത്യാഗങ്ങളാണ് ഇന്നത്തെ തലമുറയ്ക്ക് മുന്നൊരുക്കങ്ങളായതെന്നും, മറക്കാൻ പാടില്ലാത്ത പാഠങ്ങളായി അത് മാറേണ്ടതുണ്ടെന്നും എം.ൽ.എ കൂട്ടിച്ചേര്‍ത്തു.
JCI ദേശീയ പരിശീലകൻ ഡോക്ടർ ഹാറൂൺ അബ്ദുൽ റഷീദിന്റെ പ്രചോദനാർഹമായ മോട്ടിവേഷൻ ക്ലാസ് വിദ്യാർത്ഥികൾക്ക് ഭാവിയിലേക്കുള്ള ചൂണ്ടു പലകയായി. പൊതു ചടങ്ങിൽ റാഷിദ് കാസർഗോഡ് ഖിറാഅത്ത് നടത്തി .കെ.കെ.എം. എ.സംസ്ഥാന ജനറൽ സെക്രട്ടറി റസാഖ് മേലടി സ്വാഗതവും സംസ്ഥാന പ്രസിഡന്റ് കെ. കെ. കുഞ്ഞബ്ദുള്ള അധ്യക്ഷതയും വഹിച്ചു. കെയർ ഫൌണ്ടേഷൻ ട്രഷറർ അബ്ദുൽ ഫത്താഹ് തയ്യിൽ മുഖ്യ പ്രഭാഷണം നടത്തി. ജീവകാരുണ്യ – സാമൂഹിക പ്രവർത്തകരുടെ നന്മ നിറഞ്ഞ പ്രവർത്തനങ്ങളുടെ ലക്ഷ്യവും ജീവിതത്തിൽ വേണ്ട സൂക്ഷ്മതയും എം. എ. കബീർ ചടങ്ങിൽ വിശദീകരിച്ചു . കെ.കെ.എം.എ.മുഖ്യ രക്ഷധികാരി സിദ്ദിഖ് കൂട്ടുമുഖം ആശംസകൾ നേർന്നു. കെ. കെ. എം.എ സംസ്ഥാന ഓർഗനൈസേഷൻ സെക്രട്ടറി യു.എ അബൂബക്കർ നന്ദി പറഞ്ഞു
വിദ്യാർത്ഥികളുടെയും,മാതാപിതാക്കളുടെയും നിറ സാന്നിധ്യമുണ്ടായിരുന്ന പരിപാടിക്ക് കെ.കെ.എം.എ സംസ്ഥാന കമ്മിറ്റി നേതാക്കളായ അലിക്കുട്ടി ഹാജി, അബ്ദുൽ സെലാം, ഇബ്രാഹിം മുസ്സ, എം.കെ. മുസ്തഫ കോഴിക്കോട്, ബഷീർ പയ്യനങ്ങാടി, ഉമ്മർ സാഹിബ്, അബ്ദു കുറ്റിച്ചിറ, മുഹമ്മദ് കുട്ടി, ശറഫുദ്ധീൻ മേലടി,മൂസു രായിൻ, കുഞ്ഞാവ മലപ്പുറം, ഇസ്ഹാഖ് കണ്ണൂർ, കുഞ്ഞബ്ദുള്ള കോട്ടപ്പുറം(ദിലീപ്),സി.കെ.അബ്ദുൽ അസീസ് പാലക്കാട്, അലി കരിമ്പ്ര,കെ.പി. അഷ്റഫ് എന്നിവർ നേതൃത്വം നൽകി.






Leave Your Comment