
ഹൃസ്വ സന്ദർശനാർത്ഥം കുവൈറ്റിൽ എത്തിയ കെ.കെ.എം.എ സ്ഥാപക നേതാവും മുഖ്യ രക്ഷാധികാരിയുമായ സിദ്ദിഖ് കൂട്ടുമുഖത്തിന് ജനറൽ കൗൺസിൽ അംഗങ്ങൾ ഹൃദ്യമായ സ്വീകരണം നൽകി. ഖൈത്താൻ രാജധാനി ഓഡിറ്റോറിയത്തിൽ ചേർന്ന കുവൈത്ത് കേരള മുസ്ലിം അസോസിയേഷൻ ജനറൽ കൌൺസിൽ യോഗത്തിൽ വെച്ചാണ് അദ്ദേഹത്തിന് സ്വീകരണം നൽകിയത്. സംഘടനയുടെ സ്ഥാപക കാലത്ത് നേരിടേണ്ടി വന്ന വെല്ലുവിളികളും,പ്രതിസന്ധികളും ജനറൽ കൗൺസിൽ അംഗങ്ങളുമായി പങ്ക് വെച്ച അദ്ദേഹം, ജീവിതത്തിൽ നാം ചെയ്യുന്ന നന്മ നിറഞ്ഞ സാമൂഹ്യ പ്രവർത്തനങ്ങൾ വ്യക്തി ജീവിതത്തിലെ ശാരീരിക,മാനസിക ബുദ്ധിമുട്ടുകളെ ഇല്ലാതാക്കാൻ നമുക്ക് സഹായകമാകുമെന്ന് സ്വന്തം ജീവിതാനുഭവങ്ങൾ വിവരിച്ചു കൊണ്ട് ഉദ്ബോദിപ്പിച്ചു.
കുവൈറ്റിന്റ ഭരണ സംവിധാനവും പ്രവാസി സമൂഹം അനുഭവിക്കുന്ന സുരക്ഷയും ഇന്ത്യൻ സമൂഹത്തോട് രാജ്യം കാണിക്കുന്ന സ്നേഹത്തെയും അദ്ദേഹം അനുസ്മരിച്ചു. 160 ഓളം ജനറൽ കൗൺസിൽ അംഗങ്ങൾ പങ്കെടുത്ത നോമ്പ് തുറ സംഗമത്തിൽ ആക്ടിങ് പ്രസിഡന്റ് കെ.സി റഫീഖ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ബി എം ഇക്ബാൽ സ്വാഗതം പറഞ്ഞു. ചെയർമാൻ എ.പി അബ്ദുൽ സലാം, ഇബ്രാഹിം കുന്നിൽ എന്നിവർ ആശംസകൾ നേർന്നു. ഒ.പി ഷറഫുദ്ദീൻ ഖുർആൻ പാരായണം നിർവഹിച്ചു. സ്ഥാപക നേതാക്കളിൽ ഒരാളായ സഗീർ തൃക്കരിപ്പൂരിന്റെയും, അദ്ദേഹത്തിന്റെ പത്നിയുടെയും മരണാനന്തര മോക്ഷത്തിനായുള്ള പ്രാർത്ഥനക്ക് നൗഫൽ ബാഖവി നേതൃത്വം നൽകി.
കേന്ദ്ര നേതാക്കളായ മുനീർ കുനിയ, സംസം റഷീദ്,എച്.എ അബ്ദുൽ ഗഫൂർ, എഞ്ചിനീർ നവാസ്, മുഹമ്മദ് അലി കടിഞ്ഞിമൂല,പി.എ.അബ്ദുള്ള,ഹമീദ് മുൽക്കി,എ.ടി.നൗഫൽ,ടി.ഫിറോസ്,നിസാം നാലകത്ത്,സുൽഫിക്കർ എം.പി,ലത്തീഫ് എടയൂർ, ജാഫർ പി.എം,അബ്ദുൽ കലാം മൗലവി, അഷ്റഫ് മങ്കാവ്,ശരീഫ് പി.എം,ലത്തീഫ് ഷെതിയ,മുഹമ്മദ് സലീം പി.പി.പി,ഹാരിസ് പി.എം എന്നിവർ സന്നിഹിതരായിരുന്നു. കമ്മ്യൂണിക്കേഷൻ സെക്രട്ടറി കെ. സി. അബ്ദുൽ കരീമിന്റെ നന്ദിയോടെ പരിപാടി അവസാനിച്ചു.
പരിപാടിയുടെ കൂടുതൽ ഫോട്ടോകൾക്കായി താഴെ കാണുന്ന ലിങ്കുകൾ ക്ലിക്ക് ചെയ്യുക:




Leave Your Comment