കുവൈത്ത് : കുവൈത്ത് കേരള മുസ്ലിം അസോസിയേഷൻ ജലീബ് ബ്രാഞ്ച് ഇഫ്താർ സംഗമം സംഘടിപ്പിച്ചു. അബ്ബാസിയ എവർഗ്രീൻ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ ബദറിന്റെ സന്ദേശം നൽകി കൊണ്ട് കേന്ദ്ര വർക്കിംഗ് പ്രസിഡന്റ് ഒ പി. ശറഫുദ്ധീൻ ഉൽഘാടനം നിർവഹിച്ചു.
കെ. കെ. എം. എ. ജലീബ് ബ്രാഞ്ച് പ്രസിഡന്റ് ഖാലിദ് മൗലവി അധ്യക്ഷം വഹിച്ചു. റമദാന്റെ പ്രാധാന്യം സൂചിപ്പിച്ചു കൊണ്ട് കേന്ദ്ര മത കാര്യ സമിതി വൈസ് പ്രസിഡന്റ് അബ്ദുൽ കലാം മൗലവി സംസാരിച്ചു. അബ്ദുൽ സലിം ഖുർആൻ പാരായണം നടത്തി കെ.കെ.എം.എ. കേന്ദ്ര – സോൺ – ബ്രാഞ്ച് നേതാക്കൾ ചടങ്ങിൽ പങ്കെടുത്തു.
ജലീബ് ബ്രാഞ്ച് ജനറൽ സെക്രട്ടറി മുഖ്താർ സ്വാഗതവും ട്രഷറർ കബീർ കക്കാട്ടിൽ നന്ദിയും പറഞ്ഞു. മുഹമ്മദ് ഷഫീഖ്, സിദ്ദിഖ് K, ഖാലിദ് BK, CA മുഹമ്മദ്, KH മുഹമ്മദ്, സലിം റാവുത്തർ, ഷാനു സലിം, അൻസാരി, ഷഫീഖ് കണ്ണൂർ,സമീർ, നാസർ എന്നിവർ പരിപാടിക്ക് ക്രമീകരണം നടത്തി.
പരിപാടിയുടെ കൂടുതൽ ഫോട്ടോകൾക്കായി താഴെ കാണുന്ന ലിങ്കുകൾ ക്ലിക്ക് ചെയ്യുക:
Leave Your Comment