കുവൈത്ത് : പാഴ് വസ്തുക്കൾ വിനിയോഗിച്ച് വീട്ടുമുറ്റം കരകൗശല കാഴ്ചകളാൽ നിറച്ച വീട്ടമ്മയെ കെ.കെ.എം.എ ഖൈത്താൻ ബ്രാഞ്ച് ആദരിച്ചു.
കുവൈറ്റിൽ ഹൃസ്വ സന്ദർശനത്തിനെത്തിയ കുടുംബത്തെ കെ. കെ. എം. എ. ഖൈത്താൻ ബ്രാഞ്ച് പ്രസിഡന്റ് മജീദ്, കേന്ദ്ര വൈസ് പ്രസിഡന്റ് അബ്ദുൽ ലത്തീഫ് എടയൂർ, കെ. കെ. എം. എ. ഫർവാനിയ സോൺ നേതാക്കളായ എം. കെ.സാബിർ, ജംഷിദ് കൊയിലാണ്ടി, എന്നിവർ ചേർന്ന് ഉപഹാരം സമ്മാനിച്ചു.
കെ.കെ.എം.എ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കൊപ്പം ഇത്തരത്തിലുള്ള അനുമോദന പ്രവർത്തനങ്ങൾക്കും പ്രാധാന്യം നൽകുന്നുണ്ടെന്ന് നേതാക്കൾ അവസരത്തിൽ വ്യക്തമാക്കി.
Leave Your Comment