കുവൈത്ത് : മൂന്ന് പതിറ്റാണ്ടിന്റെ പ്രവാസം മതിയാക്കി ജന്മ നാട്ടിലേക്ക് പോകുന്ന കുവൈത്ത് കേരള മുസ്ലിം അസോസിയേഷൻ മംഗഫ് ബ്രാഞ്ച് ട്രഷററും, ഫഹാഹീൽ ബ്രാഞ്ചിന്റെ സജീവ പ്രവർത്തകനുമായിരുന്ന ഹുസൈൻ സാഹിബിന് കെ കെ എം എ ഫഹാഹീൽ ബ്രാഞ്ച് യാത്രയപ്പ് നൽകി.
മങ്കഫ് പ്രൈമ് ഓഡിറ്റോറിയത്തിൽ ഇല്യാസ് ബഹസ്സന്റെ പ്രാർത്ഥനയോടെ നടന്ന ചടങ്ങിൽ കെ. കെ. എം. എ. ഫഹാഹീൽ ബ്രാഞ്ച് ബ്രാഞ്ച് പ്രസിഡണ്ട് നഈം കാദിരി അധ്യക്ഷത വഹിച്ചു. ഫഹാഹീൽ ബ്രാഞ്ച് ആക്ടിങ് സെക്രട്ടറി നജീബ് സ്വാഗതം പറഞ്ഞു.
കേന്ദ്ര പ്രസിഡൻറ് കെ ബഷീർ, KKMA കേന്ദ്ര നേതാക്കളായ സംസം റഷീദ്, മുഹമ്മദ് അലി കടിഞ്ഞിമൂല, എ.ടി. നൗഫൽ, നിസാം സി എൻ, കെ. കെ. എം. എ. അഹ്മദി സോണൽ പ്രവർത്തകരായ ഹാരിസ് പി എം, റഫീഖ് കെ ടി, സി എം അഷ്റഫ്, ബ്രാഞ്ച് പ്രവർത്തകരായ ഷാജിർ, റഹീം വി കെ, ഇല്യാസ്, സജീർ, ഹാരിഫ്, സിദീഖ്, നജീഭുദ്ധീൻ, ഇർഷാദ്, റഷീദ്, സബാഹ്, ഷഫ്രിൻ, മുഹ്സിൻ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.
പ്രവാസ ജീവിത യാത്രയിൽ സംഘടന രംഗത്ത് ഉണ്ടായ നല്ല അനുഭവങ്ങൾ അനുസ്മരിച്ചു കൊണ്ട് ഹുസൈൻ സാഹിബ് ശ്രദ്ധേയമായ വാക്കുകളിലൂടെ മറുപടി പ്രസംഗം നടത്തി കെ. കെ. എം. എ ഫഹാഹീൽ ബ്രാഞ്ച് ജനറൽ ബ്രാഞ്ച് വർക്കിംഗ് പ്രസിഡന്റ് നിജാസ് എം പി നന്ദി പറഞ്ഞു.
Leave Your Comment