
കെ.കെ.എം.എ അഹ്മ്മദി സോണൽ സംഘടിപ്പിച്ച സംഘടിപ്പിച്ച ഇഫ്ത്വാർ സംഗമം ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. മംഗഫ്,ഫഹാഹീൽ,മെഹബുള്ള,അബു ഹലീഫ,ഫിൻതാസ്,കുവൈത്തിന്റെ മറ്റ് ഭാഗങ്ങൾ,എന്നിവിടങ്ങളിൽ നിന്നുള്ള 1500 ഓളം ആളുകൾ ഇഫ്താർ സംഗമത്തിൽ പങ്കെടുത്തു. മുഖ്യ പ്രഭാഷണം നടത്തിയ സുബൈർ മൗലവി ആലക്കോട്, ആത്മ ശുദ്ധീകരണം,സമചിന്തത,സഹനം,പരസ്പര വിട്ടുവീഴ്ച്ച,സഹജീവിയോടുള്ള സ്നേഹം, കടപ്പാട് എന്നിവയെല്ലാമടങ്ങിയ, പൂർണമായും മഹത്വം നിറഞ്ഞ കർമമാണ് “വ്രതമെന്ന് ” സൂചിപ്പിച്ചു.
പ്രഭാഷണം ഒരു പരിഹാരമല്ല പകരം മനുഷ്യ മനസ്സിനെയും,ശരീരത്തെയും ഒരേ പോലെ കാർന്ന് തിന്നുന്ന, കാൻസർ രോഗത്തേക്കാൾ മാരകമായ ലഹരിക്ക് എതിരെ ഓരോ മനുഷ്യരും ഉണർന്ന് പ്രവർത്തിക്കണമെന്നും, മക്കളോടുള്ള ആത്മ വിശ്വാസം കൈവിടാതെ അവരുടെ ജീവിതത്തെ ബോധവൽക്കരണം കൊണ്ടും, ജാഗ്രത കൊണ്ടും മുന്നോട്ട് നയിക്കാൻ ഓരോ രക്ഷിതാവും ശ്രദ്ധിക്കണമെന്നും അദ്ദേഹം തുടർന്ന് പറഞ്ഞു.
മംഗഫ് നജാത് സ്കൂളിൽ നടന്ന ഇഫ്താർ മീറ്റിൽ കുവൈത് പൗരൻ മിശാൽ അബ്ദുള്ള അൽ അൻസാരി , മൻസൂർ ചൂരി (കൺട്രിഹെഡ്-അഹ്മദ് അൽ മഗ്രിബ് പെർഫ്യൂം) എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. അൽ അമീൻ അഷ്റഫ് ചടങ്ങിൽ ഖിറാഅത്ത് പാരായണം നടത്തി. പ്രോഗ്രാം ജനറൽ കൺവീനർ സി.എം അഷ്റഫ് സ്വാഗതം പറഞ്ഞു. കെ.കെ.എം.എ. കേന്ദ്ര ആക്ടിങ് പ്രസിഡന്റ് കെ.സി റഫീഖ് പൊതു ചടങ്ങ് ഉൽഘാടനം ചെയ്തു. കെ.കെ.എം എ അഹമ്മദി സോൺ പ്രസിഡന്റ് പി.എം ഹാരിസ് അദ്ധ്യക്ഷം വഹിച്ചു. കെ.കെ.എം.എ. കേന്ദ്ര ചെയർമാൻ എ.പി അബ്ദുൽ സലാം, വൈസ് ചെയർമാൻ ഇബ്രാഹിം കുന്നിൽ, ജനറൽ സെക്രട്ടറി ബി.എം ഇക്ബാൽ, ഓർഗനൈസിംഗ് സെക്രട്ടറി നവാസ് കാതിരി,കേന്ദ്ര വർക്കിംഗ് പ്രസിഡന്റ്മാരായ സംസം അബ്ദുൽ റഷീദ്, ഒ.പി ശറഫുദ്ധീൻ,കേന്ദ്ര ട്രഷറർ മുനീർ കുനിയ എന്നിവർ സംബന്ധിച്ചു.
കെ.കെ.എം.എ യുടെ വിവിധ സോൺ, ബ്രാഞ്ച്, യൂണിറ്റ് നേതാക്കൾ പരിപാടിയിൽ പങ്കെടുത്തു.കെ.കെ.എം.എ അഹ്മദി സോണൽ നേതാക്കൾ , സോണലിന് കീഴിലുള്ള ഫഹാഹീൽ,അബു ഹലീഫ,മെഹബുള്ള,മംഗഫ്,ഫിൻതാസ് എന്നീ ബ്രാഞ്ചുകളിലെ നേതാക്കന്മാർ, ഇ.ഇസ്മായിൽ, നയീം കാതിരി, സുബൈർ പാറ്റയിൽ, എ. ജി. അഷ്റഫ്, അബ്ദുൽ അസീസ് എന്നിവർ പരിപാടി നിയന്ത്രിച്ചു.സോണൽ ട്രഷറർ കെ.പി.നിയാദ് നന്ദിയോടെ പരിപാടി അവസാനിച്ചു.
പരിപാടിയുടെ കൂടുതൽ ഫോട്ടോകൾക്കായി താഴെ കാണുന്ന ലിങ്കുകൾ ക്ലിക്ക് ചെയ്യുക:












Leave Your Comment