
കുവൈത്ത് : കുവൈറ്റ് കേരള മുസ്ലിം അസോസിയേഷൻ (കെ. കെ. എം. എ ) അഹമദി സോണലിലെ അഞ്ച് ബ്രാഞ്ചുകൾ ( ഫഹഹീൽ, മംഗഫ്, അബു ഹലീഫ, ഫിന്താസ്, മെഹബൂല) ചേർന്ന് മെമ്പർമാർക്കും അവരുടെ കുടുംബങ്ങൾക്കുമായി ‘മെഹ്ഫിൽ ഫൺഡേ -2025’ പിക്നിക്ക് സംഘടിപ്പിച്ചു. കബ്ദ് ഫാം ഹൗസിൽ സംഘടിപ്പിച്ച പിക്നിക്കിൽ മുതിർന്നവരും,സ്ത്രീകളും, കുട്ടികളും അടക്കം 250 ൽപരം പേർ പങ്കെടുത്തു. കാലത്ത് 7 മണിക്ക് തുടങ്ങി വൈകീട്ട് 6 മണിക്ക് അവസാനിച്ച പിക്നിക്കിലെ പൊതു ചടങ്ങിൽ പ്രോഗ്രാം ചെയർമാൻ ഇസ്മായിൽ കൂരാച്ചുണ്ട് സ്വാഗതം പറഞ്ഞു. കോഡിനേറ്റർ നിജാസ് പ്രോഗ്രാം ഡീറ്റെയിൽസ് സദസ്സിന് വിശദീകരിച്ചു. നിജാസും,റഹീമും നേതൃത്വം നൽകിയ തുടക്കത്തിലെ വാം അപ് പ്രോഗ്രാം പരിപാടിയിൽ പങ്കെടുത്തവർക്ക് പ്രഭാതത്തിലെ തണുപ്പിനെ നേരിട്ട് ശരീരത്തിൽ ഇളം ചൂട് പകർന്നു കൊടുക്കാൻ നിദാനമായി.
തുടർന്ന് പുരുഷന്മാർക്കും,സ്ത്രീകൾക്കും,കുട്ടികൾക്കുമായി, ക്രിക്കറ്റ് ബോൾ ഔട്ട്,ലെമൺ സ്പൂൺ, ഫുട്ബോൾ ഷൂട്ട് ഔട്ട്, തുടങ്ങി ഒട്ടേറെ മത്സര ഇനങ്ങൾ നടക്കുകയുണ്ടായി. മത്സരങ്ങളിൽ വിജയിച്ചവർക്ക് അപ്പോൾ തന്നെ സമ്മാനങ്ങൾ വിവിധ നേതാക്കൾ വിതരണം ചെയ്തു. ജുമുഅ പ്രാർത്ഥനക്ക് ശേഷം നടന്ന സെഷനിൽ പ്രൊഗ്രാം കമ്മിറ്റി ജോയിൻ കൺവീനറും മംഗഫ് ബ്രാഞ്ച് ജനറൽ സെക്രട്ടറിയുമായ ഗഫൂർ ഉള്ളൂർ സ്വാഗതം ആശംസിച്ചു, ഇസ്മായിൽ കൂരാച്ചുണ്ട് അധ്യക്ഷത വഹിച്ചു.കെ.കെ.എം.എ കേന്ദ്ര ചെയർമാൻ എപി അബ്ദുൽ സലാം ഉദ്ഘാടനം ചെയ്തു. കേന്ദ്ര പ്രസിഡണ്ട് കെ.ബഷീർ പരിപാടിക്ക് ആശംസകൾ അർപ്പിച്ച് സംസാരിച്ചു. അഹമദി സോണൽ പ്രസിഡന്റ് പി.എം. ഹാരിസ്, ജനറൽ സെക്രട്ടറി കെ.ടി. റഫീഖ്,കേന്ദ്ര മാനേജ്മെന്റ് കമ്മിറ്റി നേതാക്കൾ, സോണൽ,ബ്രാഞ്ച്,യൂണിറ്റ് നേതാക്കൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
നിറഞ്ഞ് ഒഴുകിയ സദസിലെ മുഴുവൻ പേരെയും ഉൾപ്പെടുത്തി നടത്തിയ ലക്കിഡ്രോ നറുക്കെടുപ്പ് പ്രോഗ്രാമിന്റെ മറ്റൊരു ആകർഷണീയതയായിരുന്നു വൈകിട്ട് നടന്ന സ്ത്രീകൾക്കും പുരുഷന്മാർക്കുമായി പ്രത്യേകം പ്രത്യേകം നടത്തിയ കമ്പവലി മത്സരം കാണികൾക്ക് ആവേഷം പകരുന്നതും,ഏറെ വീറും വാശിയും നിറഞ്ഞതുമായിരുന്നു. വിവിധ മത്സരങ്ങളുടെ നിയന്ത്രണവും,വിജയികൾക്കുള്ള സമ്മാന വിതരണവും നയീം കാതിരി,ഷംസുദ്ദീൻ മാരിക്കാവിൽ ,ഷമീർ ബാവ,ഹനൂദ് അഷ്റഫ് ,നിയാദ്, ഷെരീഫ്,അബ്ദുൽ അസീസ്,ഷാഹുൽ ഹമീദ്,ഷബീർ അലി,ഷമീർ,ശറഫുദ്ദീൻ,അനസ്സ്,അനീഷ്,നസീർ,അബ്ദുൽ റഷീദ് എന്നിവർ നിർവഹിച്ചു. രാവിലെയും ,ഉച്ചക്കും,വൈകിട്ടുമുള്ള വിഭവ സമർത്ഥമായ ഭക്ഷണങ്ങൾ പങ്കെടുത്തവരുടെ രുചി മുകുളങ്ങളെ ആനന്ദിപ്പിച്ചു.
വൈകീട്ട് നടന്ന അൽവാസ് ടീമിന്റെ ആടിയും പാടിയുമുള്ള സംഗീത വിരുന്ന് കാഴ്ചക്കാർക്ക് കണ്ണിനും,കാതിനും വിരുന്നായി. പ്രോഗാം ട്രഷറർ യാസീൻ സാഹിബിന്റെ നന്ദി പ്രസംഗത്തോട് കൂടി പരിപാടി അവസാനിച്ചു.







Leave Your Comment