
കുവൈത്ത് : കുവൈത്ത് കേരള മുസ്ലിം അസോസിയേഷൻ ഫർവാനിയ സോണൽ – സ്കിൽ ആൻഡ് ഡെവലെപ്മെന്റ് വിങ്ങ് സ്പാരോ ബെൽ കമ്പനി കൗൺസിലിംഗ് വിഭാഗവുമായി ചേർന്ന് മാനസികാരോഗ്യ സംരക്ഷണത്തെക്കുറിച്ച് വെബിനാർ സംഘടിപ്പിച്ചു. കെ.കെ.എം.എ. ഫർവാനിയ സോൺ പ്രസിഡന്റ് പി.പി.പി. സലീം പരിപാടി നിയന്ത്രിച്ചു. കെ.കെ.എം.എ. കേന്ദ്ര ചെയർമാൻ എ. പി.അബ്ദുൽ സലാം വെബിനാർ ഉൽഘാടനം ചെയ്തു. കേന്ദ്ര വൈസ് ചെയർമാൻ ഇബ്രാഹിം കുന്നിൽ, കേന്ദ്ര ട്രഷറർ മുനീർ കുനിയ മറ്റ് കെ.കെ.എം.എ. കേന്ദ്ര, സോൺ, ബ്രാഞ്ച്, യൂണിറ്റ് നേതാക്കൾ തുടങ്ങിയവർ വെബിനാറിൽ പങ്കെടുത്തു.
സ്പാരോബെൽ കമ്പനി കൗൺസിലിംഗ് വിഭാഗം സൈകോളജിസ്റ്റ് ബഹു:മുഹമ്മദ് സജ്ജാദ് “പ്രവാസികളുടെ മാനസികാരോഗ്യം – പ്രശ്നങ്ങളും, പരിഹാരങ്ങളും” എന്ന വിഷയത്തെ അധികരിച്ച് ക്ലാസ്സെടുത്തു. പല സാഹചര്യങ്ങളിലും പ്രവാസികൾ നേരിടുന്ന മാനസിക സമ്മർദ്ദം,ഏതൊക്കെ രീതിയിൽ മനസ്സിനെ പരിപാലിച്ച് കൊണ്ട് പോകാം എന്നതിനെ കുറിച്ച് വളരെ വിശദമായി അദ്ദേഹം സംസാരിച്ചു. കെ.കെ.എം.എ. ഫർവാനിയ സോണൽ ജനറൽ സെക്രട്ടറി ജംഷിദ് സ്വാഗതം പറഞ്ഞു. സ്പാരോ ബെൽ കമ്പനി ഓപ്പറേഷൻ ഹെഡ് സയ്ദ് ഷുഹൈബ് ബാഫഖി സ്പാരോ ബെൽ ഓൺലൈൻ ബിസിനസ് ഗേറ്റ് വേ പ്രവർത്തനങ്ങളെ കുറിച്ചും ബിസിനസ് അവസരങ്ങളെ കുറിച്ചും പരിപാടിയിൽ പങ്കെടുത്തവർക്ക് വിശദീകരിച്ച് കൊടുത്തു .
സോണൽ ഡെവലെപ്മെന്റ് വൈസ് പ്രസിഡന്റ് ഷമീർ അവലോകന പ്രസംഗം നടത്തി. ക്ലാസ് വളരെ ഫലപ്രദമായിരുന്നെന്നും പ്രവാസികളുടെ മാനസികാരോഗ്യ സംരക്ഷണത്തിന്റെ ആവശ്യകതയെക്കുറിച്ച് തുടർന്നും ഇത്തരം ക്ലാസുകൾ കെ.കെ.എം.എ മെമ്പർമാർക്കും, അതിലുപരി പ്രവാസികൾക്കും വേണ്ടി സംഘടിപ്പിക്കുമെന്ന് അദ്ദേഹം അറിയിച്ചു. കെ.കെ.എം.എ.ഫർവാനിയ സോൺ അഡ്മിൻ സെക്രട്ടറി സിദ്ധീഖിന്റെ നന്ദിയോടെ പരിപാടി അവസാനിച്ചു.

Leave Your Comment