
കുവൈത്ത് : “മുസ്ലിം ലോകത്തിന് വിശുദ്ധ റമദാനിനെ വരവേൽക്കാൻ വൈജ്ഞാനികവും ആത്മീയവൃമായ മുന്നൊരുക്കം അനിവാര്യമാണെന്നും,
വിശ്വാസപരവും, ആത്മീയവും, ശാരീരികവും, സാമ്പത്തികവും സാംസ്കാരികവുമായി മുസ്ലിം സമൂഹത്തിനെ ശുദ്ധീകരിച്ചെടുക്കുന്ന സൃഷ്ടാവിൻ്റെ പാഠശാലയാണ് വിശ്വാസികൾക്ക് വിശുദ്ധ റമളാൻ” എന്നും പ്രമുഖ വാഗ്മി അഷ്റഫ് ഏകരൂൽ അഭിപ്രായപ്പെട്ടു. കുവൈത്ത് കേരള മുസ്ലിം അസോസിയേഷൻ മത കാര്യ വിഭാഗം കുവൈറ്റ് ശർക്കിലെ അവാദി മസ്ജിദ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ‘മർഹബ യാ ശഹ്റ് റമദാൻ’ പരിപാടിയിൽ മുഖ്യ പ്രഭാഷണം നടത്തികൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലോക ജനസഖ്യയിലെ ഒരു മുഖ്യഘടകം പൂർണ്ണമായും വ്രതത്തിലേക്കും, ജീവ കാരുണ്യ മേഖലയയിലേക്കും ശ്രദ്ധയുന്നതിലൂടെ അതിൻ്റെ വെളിച്ചവും,തെളിച്ചവും ലോക സമാധാനത്തിന് വലിയ സംഭാവനകളാണ് നൽകുന്നതെന്നും, സ്വർഗ്ഗ വാതിലുകളിലൂടെ കടന്ന് പോകുവാൻ വിശ്വാസികൾ, നൻമ മുറുകെ പിടിച്ച് കൊണ്ട് ഈ അവസരം ഉപയോഗിക്കുകയാണ് ചെയ്യേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നേരത്തെ ആമുഖപ്രസംഗം നടത്തിയ കുവൈറ്റിലെ പ്രമുഖ പണ്ഡിതൻ ഉസ്താദ് അവാദി ഇമാം ശൈഖ് ബഹാവുദീൻ “ജീവിതത്തിന്റെ സകല മേഖലകളിലും കൃത്യമായ മാർഗ്ഗദർശനം നൽകുന്ന അന്ത്യവേദമാണ് വിശുദ്ധ ഖുർആൻ എന്നും, അത് അവതരിക്കപ്പെട്ട മാസമാണ് എന്നതാണ് റമദാനിന്റെ ഏറ്റവും വലിയ പ്രത്യേകത എന്നും, ഇസ്ലാമിക സംവിധാനവും കാഴ്ചപ്പാടുകളും ലോക ജനതക്ക് മാതൃകയാക്കേണ്ട ഒരു പാഠ്യ വിഷയമാണ് എന്നും, തിങ്ങി നിറഞ്ഞ സദസ്സിനെ ഉദ്ബോധിപ്പിച്ചു.
പരിപാടിയിൽ ഒ.പി. ശറഫുദ്ധീൻ ഖുർആൻ പാരായണം നടത്തി. മത കാര്യ വിഭാഗം വർക്കിംഗ് പ്രസിഡന്റ് സംസം അബ്ദുൽ റഷീദ് സ്വാഗതം പറഞ്ഞു. കെ.കെ.എം.എ. ആക്ടിങ് പ്രസിഡന്റ് കെ.സി.റഫീഖ് അധ്യക്ഷത വഹിച്ചു, ചെയർമാൻ എ.പി. അബ്ദുൽ സലാം ഉൽഘാടനം നിർവഹിച്ചു. വൈസ് ചെയർമാൻ ഇബ്രാഹിം കുന്നിൽ, ജനറൽ സെക്രട്ടറി ബി.എം.ഇക്ബാൽ, ട്രഷറർ മുനീർ കുനിയ മറ്റ് കെ.കെ.എം.എ കേന്ദ്ര, സോണൽ, ബ്രാഞ്ച് നേതാക്കൾ എന്നിവർ പരിപാടിയിൽ പങ്കെടുത്തു. കേന്ദ്ര കമ്മ്യൂണിക്കേഷൻ സെക്രട്ടറി കെ.സി.അബ്ദുൽ കരീം പരിപാടി ക്രോഡീകരിച്ചു. കേന്ദ്ര അഡ്മിൻ സെക്രട്ടറി സുൽഫിക്കർ.എം.പിയുടെ നന്ദിയോടെ പരിപാടി അവസാനിച്ചു






Leave Your Comment