കുവൈറ്റ് കേരള മുസ്ലിം അസോസിയേഷൻ അംഗങ്ങൾക്കും,അവരുടെ കുടുംബങ്ങൾക്കും,അഭ്യുദ്ദയ കാംക്ഷികൾക്കുമായി കേരളത്തിൽ ഒരു മുഴു ദിന കുടുംബ സംഗമം – പിക്നിക് നടത്താൻ തീരുമാനിച്ചിരിക്കുന്ന വിവരം നിങ്ങളെ സസന്തോഷം അറിയിക്കുന്നു. “കെ.കെ.എം.എ പ്രവാസിക്കൂട്ട്” എന്ന പേരിൽ കണ്ണൂർ വിസ്മയ അമ്യൂസ്മെന്റ് പാർക്കിൽ സംഘടിപ്പിക്കുന്ന പിക്നിക് രാവിലെ 9.00 മണി മുതൽ വൈകുന്നേരം 6.00 മണി വരെ ജൂലൈ 19 ശനിയാഴ്ചയാണ് നിശ്ചയിച്ചിരിക്കുന്നത്.
പിക്നിക് ഗെയിംസുകൾ,ഇൻസ്റ്റന്റ് ക്വിസുകൾ,മുഴു ദിന ഭക്ഷണം,പ്രവേശന ഫീസിനത്തിൽ ഇളവ്,ലക്കി ഡ്രൊ, ഒട്ടേറെ സമ്മാനങ്ങൾ, അമ്യൂസ്മെന്റ് പാർക്കിലെ കളികൾ എന്നിവയെല്ലാം അടങ്ങുന്ന ഈ പരിപാടിയിൽ രജിസ്റ്റർ ചെയ്യാനായി ഇതോടൊപ്പം കൊടുത്തിട്ടുള്ള പോസ്റ്ററിലെ ക്യൂ ആർ കോഡ് സ്കാൻ ചെയ്യുകയോ, ലിങ്ക് ക്ലിക്ക് ചെയ്യുകയോ ചെയ്യുക. രജിസ്ട്രേഷൻ അംഗസംഖ്യ പരിമിതമായതിനാൽ എത്രയും പെട്ടെന്ന് രജിസ്റ്റർ ചെയ്യാൻ ശ്രദ്ധ പുലർത്തുക. കൂടുതൽ വിവരങ്ങൾക്ക് താഴെ കാണുന്ന നമ്പറുകളിൽ ബന്ധപെടുക.
Leave Your Comment